നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഇതിനു വേണ്ടത്. നെല്ലിക്കയുടെ കുരു കളഞ്ഞ് ഇത് ചെറിയ കഷണങ്ങളാക്കി മുറിയ്ക്കുക. ഇതും ബാക്കി എല്ലാ ചേരുവകളും അര ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ പാനീയം കുടിയ്ക്കാം.
നെല്ലിക്ക ഉണക്കിപ്പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തുല്യ അളവിലെടുത്ത് ഓരോ ടീസ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
Read Also : അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
നെല്ലിക്ക നാലഞ്ചെണ്ണമെടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിട്ടു കലക്കി വെറുംവയറ്റില്‍ കുടിയ്ക്കാം.
ഒന്നു രണ്ടു നെല്ലിക്ക ചതച്ചു ജ്യൂസുണ്ടാക്കി ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതുപോലെ ദിവസവും ഒന്നു രണ്ടു നെല്ലിക്ക കടിച്ചു തിന്നുകയുമാകാം.
Post Your Comments