ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 1673 പ്രബേഷനറി ഓഫീസര്‍
ഒഴിവിലേക്കാണ് നിയമനം. സിഎ, സിഎംഎ, ബിടെക്ക് ഉള്‍പ്പെടെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.
Read Also: ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : അധ്യാപകൻ അറസ്റ്റിൽ
ഒരു മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ എത്തുക. ഒബ്ജക്ടീവ് ഗണത്തില്‍പ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
അടുത്ത ഘട്ടത്തില്‍ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 750 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല. ഒക്ടോബര്‍ 12 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം
Post Your Comments