Latest NewsKeralaCinemaNews

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയ സമയത്ത് ‘ഫോർ പ്ലേ എടുക്കട്ടെ’ എന്ന മെസേജ് നിരന്തരം വന്നിരുന്നു: നിമിഷ സജയൻ

കൊച്ചി: ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സിനിമ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രം റിലീസ് ആയതിന് പിന്നാലെ തനിക്ക് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നതായി നടി നിമിഷ സജയൻ തുറന്നു പറയുന്നു.

സിനിമ റിലീസ് ആയതിന് പിന്നാലെ ആളുകൾ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വാക്ക് ‘ഫോർ പ്ലേ’ എന്താണെന്നായിരുന്നു. സിനിമയിൽ നിമിഷ സജയന്റെ കഥാപാത്രമാണ് ഫോർപ്ലേയെ കുറിച്ച് സംസാരിക്കുന്നത്. നിമിഷയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ സോഷ്യൽ മീഡിയ വഴി ആളുകൾ ഇതിനായി ഏറ്റവും അധികം ഉപയോഗിച്ചതും ഈ വാക്ക് തന്നെയായിരുന്നു. തനിക്ക് നിരന്തരം മോശം മെസ്സേജുകൾ വരുമായിരുന്നുവെന്ന് നിമിഷ ദ ക്യുവിനോട് പറഞ്ഞു.

‘റിലീസിന് പിന്നാലെ സിനിമയെ പ്രശംസിച്ച് നിരവധി പേർ മെസേജ് അയച്ചിരുന്നു. എന്നാൽ, അതിനൊപ്പം ചേച്ചി കുറച്ച് ഫോർപ്ലേ എടുക്കട്ടെ എന്ന് ഒരു കൂട്ടം ആണുങ്ങൾ മെസേജ് അയച്ചിരുന്നു. അവർ സിനിമ സംസാരിക്കുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കുന്നില്ല. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ആയപ്പോൾ ഒരുപാട് നല്ല മെസേജുകൾ വന്നിരുന്നു. എനിക്ക് അപ്പോൾ തോന്നിയത്, ഇത്രയും നല്ല സിനിമ വന്നിട്ടും ഇവർക്ക് പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ലേ എന്നതായിരുന്നു. അവരുടെ വിചാരമെന്താണ്? ഞാൻ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തുമെന്നാണോ. ഞാൻ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യും. പിന്നെ ഇത്തരത്തിലുള്ള നെ​ഗറ്റീവ് കമന്റുകൾ ഒരുപാട് വരും. അതിലേക്കൊന്നും ഞാൻ എന്റെ എനർജി കളയാറില്ല’, നിമിഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button