ErnakulamNattuvarthaLatest NewsKeralaNews

ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ല: വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് കെസിബിസി

കൊച്ചി: അവിവാഹിതരായ സ്ത്രീകള്‍ അടക്കം എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവനയുമായി കെസിബിസി. വിധി ആശങ്ക ഉളവാക്കുന്നതാണെന്നും ജീവനെതിരെയുള്ള നിലപാട് സ്വീകരിക്കാന്‍ ഇത് പലര്‍ക്കും പ്രേരണ നല്‍കുമെന്നും കത്തോലിക്കാ സഭാ ആരോപിച്ചു. സ്ത്രീകളുടെ അവകാശം മാത്രമായി ഗര്‍ഭസ്ഥ ശിശുവിനെ പരിമിതപ്പെടുത്തുന്നത് മനുഷ്യ മഹത്വം കുറച്ചുകാണിക്കുന്നതിന് തുല്യമാണെന്നും മെത്രാന്‍ സമിതി വിമര്‍ശിച്ചു.

‘ഓരോ ജീവനും ഉത്ഭവം മുതലേ മനുഷ്യ വ്യക്തിയാണ്, അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരം കുറ്റകൃത്യങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ സംസ്‌കാരം ഈ സമൂഹത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്. എന്റെ ശരീരം എന്റെ അവകാശം എന്ന വിധത്തില്‍ ജീവന് വില കല്‍പിക്കാത്ത എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കും,’ കെസിബിസി വ്യക്തമാക്കി.

അഞ്ച് ദിവസം തുടർച്ചയായി നാരങ്ങാ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി

ഗര്‍ഭത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നത് സ്ത്രീകളുടെ മാത്രം പ്രവര്‍ത്തനം മൂലമല്ലെന്നും അതിനാല്‍ തന്നെ കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമ സംവിധാനങ്ങള്‍ക്കുമുണ്ടെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button