ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേത്തുടർന്ന് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസ് നേതൃത്വം. പൊതുയോഗം നടത്താനും റൂട്ട് മാര്‍ച്ച് നടത്താനും ആര്‍എസ്എസിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കി, ജസ്റ്റിസ് ജികെ ഇളന്തരയ്യന്റെ ബെഞ്ചാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയത്.
സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിൽ ഒക്ടോബര്‍ രണ്ടിന് റൂട്ട് മാര്‍ച്ച് നടത്താനാണ് ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്. എന്നാൽ, സർക്കാർ അനുമതി നല്‍കില്ലെന്ന് വ്യക്തമായതോടെ ആര്‍എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചെങ്കിലും സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നിരസിക്കപ്പെട്ടു.
തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ അനുമതിയുണ്ടായിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു. അല്ലെങ്കില്‍ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി.
പി.എഫ്.ഐ നിരോധനത്തില്‍ തുടർ നടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കോയമ്പത്തൂരില്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു എന്നും സർക്കാർ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സുരക്ഷ നല്‍കാന്‍ പോലീസിന് സാധിക്കില്ലെന്നും സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments