Latest NewsKeralaNews

ഇങ്ങനെ എണ്ണ തേച്ച് കുളിക്കരുത്: എണ്ണ തേച്ചാലുള്ള ദോഷഫലങ്ങൾ

 

ആരോഗ്യ സംരക്ഷണത്തിനൊപ്പം വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് മുടി സംരക്ഷണവും. സ്ത്രീ ആയാലും പുരുഷനായാലും ഇടതൂർന്ന മുടി സ്വപ്‌നമാണ്. അതിനായി പലവിധ എണ്ണകൾ ഉപയോഗിച്ച് പരീക്ഷിക്കുന്നവരാണ് നമ്മൾ. എണ്ണ തേച്ചുള്ള കുളി മലയാളിയുടെ ശീലമാണ്. നഗരമായാലും നാട്ടിൻപുറമായാലും കേരളീയർക്ക് ദിവസവും എണ്ണ തേച്ച് കുളി മുഖ്യം. എണ്ണ തേച്ച് കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ എണ്ണ തേച്ചു കുളിച്ചതു കൊണ്ടായില്ല, എണ്ണ തേക്കുന്നതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധക്കണം. തേയ്‌ക്കുന്ന എണ്ണ മുതൽ കാലാവസ്ഥ വരെ ഇതിൽ പ്രധാനമാണ്. അശ്രദ്ധ മൂലം ചിലപ്പോൾ മാരക രോഗങ്ങൾ വരാം.

ഇതു പോലെ ചെയ്യുന്ന ജോലിയ്‌ക്ക് അനുസരിച്ച് എണ്ണ തേച്ചു കുളിച്ചാൽ പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. ഓഫീസ് ജോലി ചെയ്യുന്നവർ, പ്രത്യേകിച്ചും എ.സി മുറികളിൽ അധികം സൂര്യപ്രകാശം ഏൽക്കാതെ ജോലി ചെയ്യുന്നവർ ദിവസവും എണ്ണ തേച്ചു കുളിച്ച് ഈ അന്തരീക്ഷത്തിൽ ഇരിയ്‌ക്കുന്നതു നല്ലതല്ല. ഓഫീസ് മുറിയിലെ തണുത്ത അന്തരീക്ഷത്തിനൊപ്പം എണ്ണ കൂടി നൽകുന്ന തണുപ്പും കൂടിയാകുമ്പോൾ കഴുത്തിനും ശിരസിനുമെല്ലാം പ്രശ്നങ്ങൾ വരാൻ സാധ്യതയേറെയാണ്. വേദനയും നീരിറക്കുമെല്ലാമുണ്ടാകും.

പ്രത്യേകിച്ചും തണുത്ത ചേരുവകൾ അടങ്ങിയ, ആയുർ വേദ ചേരുവകൾ അടങ്ങിയ എണ്ണകളിൽ, അതായത് എണ്ണയ്‌ക്കു തണുപ്പു കൂടുതൽ നൽകുന്ന, തലയ്‌ക്കു കൂടുതൽ തണുപ്പു നൽകുന്ന എണ്ണകളെങ്കിൽ ഭാവിയിൽ സെർവിക്കൽ സ്പോണ്ടിലൈറ്റിസ് പോലുള്ള അവസ്ഥകളിലേയ്‌ക്കും ഇതു നയിക്കും. ഇതുപോലെ എണ്ണ തേച്ചു കുളിച്ച് മുടി നനവോടെ എത്തുമ്പോൾ പ്രശ്‌നം ഗുരുതരമാകും. ഇത്തരത്തിൽ എസി മുറികളിൽ ജോലി ചെയ്യുന്നവർ രണ്ടു ദിവസത്തിലൊരിക്കൽ എണ്ണ തേക്കുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button