‘ഉപ്പ്’ എന്നത് വില കുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍, അത് നല്‍കുന്ന ഉപകാരങ്ങള്‍ വലുതാണ്. ഉപ്പിനു നമ്മുടെ ജീവിതത്തില്‍ വലിയ സ്വധീനമാണുള്ളത്. കാരണം നിത്യ ജീവിതത്തില്‍ ഉപ്പില്ലാതെ ഒരു സന്ദര്‍ഭം പോലും ഇല്ല. ആഫ്രിക്കയില്‍ ഉള്ള ഗോത്ര വര്‍ഗ്ഗങ്ങള്‍ പൂജയ്ക്കും മറ്റും ഉപ്പു ഉപയോഗിച്ചിരുന്നു. അതുപോലെ, മുറിവ് പറ്റിയാല്‍ ഉപ്പിട്ട വെള്ളം കൊണ്ട് കഴുകിയാല്‍ ആ മുറിവ് പെട്ടെന്നു താനെ ഉണങ്ങും. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഉപ്പ് അപകടകാരിയാണ്. ഒരിക്കലും ഉപ്പ് ഇത്തരത്തില്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. എങ്ങനെയാണെന്നല്ലേ?
1. ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകര്‍ന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
2. ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിന്‍ നഷ്ടപ്പെടും.
3. അയഡൈസ്ഡ് ഉപ്പിലെ അയഡിന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പില്‍ വെള്ളം ചേര്‍ത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
4. ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കില്‍ ഇട്ടാല്‍ അളവില്‍ കൂടാനുള്ള സാധ്യതയേറും.
Post Your Comments