Latest NewsNewsBusiness

പുരസ്കാര നിറവിൽ യൂക്കോ ബാങ്ക്

ഗുജറാത്തിലെ സൂറത്തിലാണ് ഇത്തവണ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്

പുരസ്കാര നിറവിൽ രാജ്യത്തെ പ്രമുഖ ബാങ്കായ യുണൈറ്റഡ് കമേഴ്ഷ്യൽ ബാങ്ക് അഥവാ, യൂക്കോ ബാങ്ക്. ഇത്തവണ യൂക്കോ ബാങ്കിനെ തേടിയെത്തിയത് രാജ്ഭാഷ കീർത്തി പുരസ്കാരമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തുന്ന രാജ്ഭാഷ കീർത്തി പുരസ്കാരത്തിന് തുടർച്ചയായ രണ്ടാം തവണയാണ് യൂക്കോ ബാങ്ക് അർഹത നേടുന്നത്. രാജ്യത്തെ പഴക്കമുള്ള പൊതു മേഖല ബാങ്കുകളിൽ ഒന്നാണ് യൂക്കോ ബാങ്ക്. ഗുജറാത്തിലെ സൂറത്തിലാണ് ഇത്തവണ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.

യൂക്കോ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സോമശേഖര പ്രസാദാണ് അവാർഡ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ ഇത്തവണ മുഖ്യാതിഥിയായി എത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ്. സഹമന്ത്രിമാരായ അജയ് കുമാർ മിശ്ര, നിഷിത് പ്രമാണിക്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ പങ്കെടുത്തു.

Also Read: ഭാരത് മാർട്ട്: സംസ്ഥാനല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button