ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ നീക്കങ്ങളുമായി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന ജിയോഫോൺ 5ജി ഉടൻ വിപണിയിൽ അവതരിപ്പിച്ചേക്കും. കൂടാതെ, ഒന്നിലധികം വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകുക. ഒക്ടകോർ ക്വാൽക്കം സ്നാപ്ഡ്രാഗൺ 480 പ്രവർത്തിക്കുന്ന ജിയോഫോണിന് 4 ജിബി റാം ഉൾപ്പെടുത്താനാണ് സാധ്യത. യുഎസ്ബി ടൈപ്പ് സി പോർട്ട്, ബ്ലൂടൂത്ത്, 4G VoLTE എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.
Also Read: കൊവിഡ് ബാധിച്ചവരില്‍ മറവി രോഗവും: പുതിയ റിപ്പോര്‍ട്ട്
18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. കൗണ്ടർ പോയിന്റ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജിയോഫോൺ 5ജിയുടെ ഇന്ത്യൻ വിപണി വില 8,000 രൂപ മുതൽ 12,000 രൂപ വരെ ആകാനാണ് സാധ്യത.
Post Your Comments