ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ കോൾ ലിങ്ക് ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ കോൾ ചെയ്യാനോ, നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ സഹായിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് കോൾ ലിങ്ക്. ഫേസ്ബുക്കിൽ പങ്കുവെച്ച ഔദ്യോഗിക പോസ്റ്റിലൂടെയാണ് സക്കർബർഗ് കോൾ ലിങ്ക് ഫീച്ചറിനെ കുറിച്ച് വ്യക്തമാക്കിയത്. കൂടുതൽ വിവരങ്ങൾ അറിയാം.
പുതിയ ഫീച്ചർ എത്തുന്നതോടെ, കോൾ ചെയ്യുന്ന ടാബിന്റെ തൊട്ടടുത്തായി ‘കോൾ ലിങ്കുകൾ’ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഈ ഓപ്ഷൻ ഉപയോഗിച്ച് ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിനായി മറ്റൊരു വ്യക്തിയെ ക്ഷണിക്കാൻ സാധിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെയാണ് ഈ ഫീച്ചർ പുറത്തിറക്കുക. ഇതിനോടൊപ്പം തന്നെ, ഒരേ സമയം 32 പേർക്ക് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനുള്ള അപ്ഡേറ്റും പുറത്തിറക്കും.
Also Read: ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് കോൾ ലിങ്ക് മാതൃകയിലാണ് വാട്സ്ആപ്പിലെ ലിങ്കുകളും പ്രവർത്തിക്കുക. അതിനാൽ, മറ്റേതെങ്കിലും ചാറ്റിലേക്കോ, പ്ലാറ്റ്ഫോമിലേക്കോ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ ലിങ്ക് ക്രിയേറ്റ് ചെയ്യാൻ കഴിയുന്നതാണ്. അതേസമയം, ഏതൊക്കെ പ്ലാറ്റ്ഫോമുകളുടെ പിന്തുണ ഈ ഫീച്ചറിന് ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments