Latest NewsNewsLife StyleHealth & Fitness

കിഡ്‌നി സ്റ്റോൺ തടയാൻ ചെയ്യേണ്ടത്

വിറ്റാമിൻ സിയെ ശരീരം ഓക്​സലേറ്റ്​ ചെയ്യു​മ്പോഴാണ്​ വൃക്കയിൽ കല്ലുണ്ടാകുന്നത്​. അതുകൊണ്ട്​ തന്നെ, വൃക്കയിൽ കല്ലി​ന്‍റെ അസുഖത്തിന്​ സാധ്യതയുള്ളവർ ഉടൻ തന്നെ ഒരു​ ഡോക്​ടറെയും ഭക്ഷണനിയന്ത്രണ വിദഗ്​ധനെയും കാണുക. ചുവടെ പറയുന്ന ഭക്ഷണ ക്രമങ്ങൾ നിങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നത് തടയാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും. അതേസമയം, കിഡ്നി സ്റ്റോണ്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഇവ പാലിക്കാവുന്നതാണ്.

ദിവസവും എട്ട്​ മുതൽ പത്ത്​ വരെ ഗ്ലാസ്​ വെള്ളം കുടിക്കുക. ഇതിലൂടെ മൂത്രം കൂടുതൽ ഒഴിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത്​ തടയാനും സാധിക്കുന്നു.

ഭക്ഷണത്തിൽ ഉപ്പി​ന്‍റെ അളവ്​ കുറയ്ക്കുക. മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ കുറക്കാൻ ഇത്​ സഹായിക്കും. ഉപ്പി​ന്‍റെ അംശം കൂടുതലുള്ള സ്​നാക്​സ്​, സൂപ്പുകൾ, ഇറച്ചി എന്നിവയെ അകറ്റി നിർത്തുക.

Read Also : ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു

പാലും പാലുൽപ്പന്നങ്ങളും കുറയ്ക്കുക. കാരണം കുറഞ്ഞ കൊഴുപ്പുള്ള ഒരു കപ്പ്​ പാലിൽ 300 മില്ലി ഗ്രാം കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ്​ ഉയർന്നുനിൽക്കാനും വൃക്കയിൽ കല്ലുണ്ടാകാനും കാരണമാകുന്നു. അതോടൊപ്പം തന്നെ പാലും പാൽ ഉപയോഗിച്ചുള്ള ചായ, ചോ​ക്ലേറ്റ്​ തുടങ്ങിയ ഉപേക്ഷിക്കണം.

ചീര, സ്​ട്രോബറി, ഗോതമ്പ്​ തവിട്​, കശുവണ്ടിയുടേത്​ ഉൾപ്പെടെയുള്ള പരിപ്പ്, ചായ​ തുടങ്ങിയ ഭക്ഷണ പദാർഥങ്ങളിൽ ഓക്​സാലിക്​ ആസിഡി​ന്‍റെ അംശം കൂടുതലുള്ളതിനാൽ മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അംശം കൂട്ടാൻ കാരണമാകുന്നു. അതിനാൽ, ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഒഴിവാക്കുക. കാരണം കാൽസ്യം രൂപപ്പെടുത്തുന്നതിനും അതുവഴി വൃക്കയിൽ കല്ലുണ്ടാക്കുന്നതിലും പഞ്ചസാരക്കും പങ്കുണ്ട്.

മൂത്രത്തിൽ യൂറിക്​ ആസിഡി​ന്‍റെ അളവ്​ അനിയന്ത്രിതമാക്കാൻ ഇറച്ചി, മുട്ട, മത്സ്യം എന്നിവ കാരണമാകും. പാൽ നൽകാത്ത ജീവികളിൽ നിന്നുള്ള ഭക്ഷണ പദാർഥങ്ങളും മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ വർദ്ധിപ്പിക്കും. അതിനാല്‍  ഇറച്ചിയും മുട്ടയും കുറയ്ക്കുക.

അതേസമയം, അലിയാത്ത നാരുകളുള്ള ഗോതമ്പ്​, ബാർലി, അരി എന്നീ ധാന്യങ്ങൾ മൂത്രത്തിൽ കാൽസ്യത്തി​ന്‍റെ അളവ്​ കുറക്കാനും മലത്തിലൂടെ കാൽസ്യം പുറത്തുപോകാനും സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button