ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്തവരുടെ ലിസ്റ്റ് ശേഖരിച്ച് എൻ.ഐ.എ. റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം നൽകിയവരിൽ മലയാളികളും ഉൾപ്പെടുന്നു. ഉത്തരേന്ത്യയിലും വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലും പാവപ്പെട്ട മുസ്ലിം വിഭാഗങ്ങളുടെ ഇടയില്‍ സാമൂഹ്യസേവന പ്രവര്‍ത്തനം നടത്തുന്നുവെന്ന പേരിലായിരുന്നു സംഘടന ധനസമാഹരണം നടത്തിയിരുന്നത്.
ഗള്‍ഫില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പിരിച്ച കോടികള്‍ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. 2010 മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവധ അക്കൗണ്ടുകളിലേക്ക് 60 കോടിയില്‍പരം രൂപ ലഭിച്ചുവെന്ന് ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിയാബ് ഇന്ത്യാ ഫൗണ്ടേഷന്റെ പത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. രാജ്യത്തിനകത്ത് നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ വിവിധ വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം അത് വീണ്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ സംഘടനകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇ.ഡി കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി.
മലപ്പുറം സ്വദേശിയായ പോപ്പുലര്‍ ഫണ്ട് നേതാവ് ബി പി അബ്ദുള്‍ റസാഖാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് വേണ്ടി കേരളത്തിലും, ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും പണപ്പിരവ് നടത്തിയതെന്ന് ഇ.ഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രമുഖ നേതാവായ അബ്ദുള്‍ റസാഖ് കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ പേരില്‍ വിദേശത്ത് നിന്ന് പിരിച്ചെടുത്തത്. ഈ പണമെല്ലാം തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് ഇ.ഡിയുടെയും എൻ.ഐ.എയുടെയും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments