![](/wp-content/uploads/2022/09/arrest-4-1.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം കല്ലറ കെ.ടി കുന്നിൽ ആണ് സംഭവം. കെ.ടി കുന്ന് എം.ജി കോളനിയിൽ ബിജു (40) നാണ് കുത്തേറ്റത്. സംഭവത്തില്‍, കാട്ടും പുറം സ്വദേശി സനുവിനെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
സനുവും ഭാര്യ രജനിയും തമ്മിൽ പിണക്കത്തിലായിരുന്നു. രജനിയുടെ വീട്ടിൽ സ്ഥിരമായി ബിജു വരാറുണ്ട്. രജനിയുടെ വീടിന്റെ അടുത്താണ് ബിജുവിന്റെ വീട്.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങിയ ബിജുവിന്റെ കഴുത്തിൽ പ്രതി കുത്തിയത്. ബിജുവിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആരോഗ്യ നില അതീവ ഗുരുതരമാണ്.
Post Your Comments