ഇടുക്കി: കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ ഒന്ന് പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ മികച്ച സൗകര്യങ്ങളെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ ധീരജിന്റെ കുടുംബത്തിന് സഹായ നിധി കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയരാജന്റെ പുകഴ്ത്തൽ.
‘കണ്ണൂര്‍ ഗവ. ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാന്‍ തോന്നും. വെറുതെ ബഡായി പറയുന്നതല്ല. ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യനയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, ഡോക്ടറുണ്ടായി, മരുന്നുണ്ടായി. ആശുപത്രികള്‍ മെച്ചപ്പെട്ട ഒറ്റ കാരണം കൊണ്ടാണ് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടത്’, ജയരാജന്‍ പറഞ്ഞു.
കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്‍റെ കുടുംബസഹായ നിധി മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയത്. റി. അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്‍റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നൽകിയത്. ധീരജിനൊപ്പമുണ്ടായിരുന്നതും സംഘർഷത്തിൽ പരുക്കേറ്റതുമായ അമലിനും അഭിജിത്തിനും തുടർ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി.
Post Your Comments