ധാക്ക: ബംഗ്ലാദേശില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 64 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 20പേരെ ഇനിയും കണ്ടെത്തിയില്ല. ഹിന്ദു ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പോയ വിശ്വാസികളാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബോധേശ്വരി ക്ഷേത്രത്തില്‍ ദുര്‍ഗാ പൂജയ്ക്ക് തുടക്കം കുറിക്കുന്ന മഹാലയ പൂജയ്ക്ക് പോയതായിരുന്നു സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം.
Read Also: പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അറസ്റ്റില്‍
പാഞ്ച്ഘര്‍ ജില്ലയിലെ കൊരോതുവ നദിയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ ദേബിഗഞ്ചില്‍ നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബോട്ടില്‍ 150ലേറെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടം നടന്നതിന് പിന്നാലെ ചിലര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണം എന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കും.
Post Your Comments