സിനിമ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തിനെത്തിയപ്പോൾ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കകം അവതാരകയ്‌ക്ക് നീതി ഉറപ്പാക്കാൻ അക്ഷീണം പരിശ്രമിച്ച കേരള പോലീസിനോട് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് ചോദിക്കുന്നത്, കാട്ടാക്കടയിലെ പെൺകുട്ടിക്കും അച്ഛനും നീതി ഇല്ലേ എന്നാണ്. മകളുടെ മുന്നിലിട്ട് ഒരു അച്ഛനെ തല്ലിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് അഞ്‍ജു പാർവതി.
അഞ്‍ജു പാർവതി പ്രഭീഷ് എഴുതുന്നതിങ്ങനെ:
അവതാരകയ്ക്ക് ഉടൻ നീതി!
തെറിവിളിക്ക് ഉടൻ അറസ്റ്റ്; ശേഷം ജാമ്യം!
ഭാസിയുടെ ആഭാസത്തിനെതിരെ ഉടൻ നടപടി !
ആഭ്യന്തരം കലക്കി!
വെയ്റ്റ് എ മിനിട്ട്!
ഒരാഴ്ച മുമ്പ് തലസ്ഥാനത്തെ കാട്ടാക്കടയിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് ഒരു അച്ഛനെ തല്ലിയ ആനവണ്ടി ഗുണ്ടകളെ അറസ്റ്റ് ചെയ്തോ?
ഇല്ല!
കേരളം മുഴുവൻ കണ്ടതാണല്ലോ ആ സംഭവം . എന്നിട്ടും പ്രതികളെ പിടിക്കാൻ എന്തേ പറ്റുന്നില്ല?
പറ്റില്ല!
കാരണങ്ങൾ
1 .ആനവണ്ടിയിലെ ആ ക്രിമിനലുകൾ ഭരണപക്ഷ ഊണിയനിലുള്ളവരാണ്.
2. ഊണിയനിലുള്ളവർ പണിയെടുക്കാതെ ശമ്പളം വാങ്ങി ശീലിച്ചവരാണ്.
3. വേലയില്ലാതെ ബോറടിച്ചപ്പോൾ കൈ തരിപ്പ് മാറ്റിയതാണ്.
4. യൂണിയൻ നേതാവ് എലിഫൻ്റ് ഹെഡ് വട്ടം ( പൂജ്യം) ആനന്ദൻ സഖാവ് ഈ കുറ്റകൃത്യം നടന്നിട്ടേയില്ലെന്നാണ് പറഞ്ഞത്.
അപ്പോൾ ആ പെൺകുട്ടിയുടെ പരാതി?
അത് നാലായി മടക്കി ആനവണ്ടിയിൽ വച്ചു. എന്നിട്ട് ടുട്ടി തടസ്സപ്പെടുത്തി എന്ന കേസിൽ പെടുത്തി ആ അച്ഛനെ പ്രതിയാക്കി കേസെടുക്കും.!
Post Your Comments