Latest NewsNewsTechnology

ആപ്പിൾ: ഐഫോൺ 14 ന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു

ഈ വർഷം ഐഫോണിന്റെ ഘടക ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തിയാണ് ആദ്യം പൂർത്തിയാക്കുക

നിർമ്മാണ മേഖലയിൽ പുതിയ മാറ്റങ്ങളുമായി പ്രമുഖ ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 14 മോഡലിന്റെ നിർമ്മാണമാണ് ആപ്പിൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന ഫോക്സ്കോൺ പ്ലാന്റിലാണ് ഐഫോൺ 14  നിർമ്മിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയും സുരക്ഷാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുള്ള ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിച്ചതിനുശേഷം കയറ്റുമതി ചെയ്യാനാണ് പദ്ധതിയിടുന്നത്.

ഈ വർഷം ഐഫോണിന്റെ ഘടക ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തിയാണ് ആദ്യം പൂർത്തിയാക്കുക. കൂടാതെ, നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2025 ഓടെ ഐഫോൺ നിർമ്മാണത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. അതേസമയം, ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതിനാൽ വിലകുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. നിലവിൽ, 79,900 രൂപയാണ് ഐഫോൺ 14 ന്റെ ഇന്ത്യൻ വിപണി വില.

Also Read: മാംസത്തിന്റെയും മാംസ ഉത്പന്നങ്ങളുടെയും പരസ്യം വിലക്കണമെന്ന് ഹര്‍ജി: വിമര്‍ശനവുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button