KeralaCinemaMollywoodLatest NewsNewsEntertainment

ധ്യാനിനെ രക്ഷപ്പെടുത്തുന്ന ചാനൽ അല്ലേ എന്ന് ചോദിച്ചു, മച്ചാന്‍ പൊളിയാണ്,ചില്‍ ആണ് എന്നൊക്കെ എന്നോട് പറഞ്ഞു:പരാതിക്കാരി

കൊച്ചി: തൊഴിലിടത്ത് വെച്ച് അസഭ്യം പറഞ്ഞ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിക്കാരി. തന്റെ ചാനലിനേയും തന്നെയും അറിയില്ല എന്ന് ശ്രീനാഥ് ഭാസി പറഞ്ഞത് കള്ളമെന്ന് പരാതിക്കാരി. ശ്രീനാഥ് എത്തിയപ്പോൾ തന്നെ തന്റെ അഭിമുഖങ്ങൾ കാണാറുണ്ടെന്നും നിങ്ങൾ ധ്യാൻ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനലല്ലേ എന്ന് ചോദിച്ചു എന്നും പരാതിക്കാരിയായ അവതാരക പറഞ്ഞു. തന്റെ അഭിമുഖങ്ങൾ കാണാത്ത, തന്നെ അറിയാത്ത ഒരാൾ എങ്ങനെയാണ് ഇക്കാര്യങ്ങൾ ചോദിക്കുന്നതെന്നും പരാതിക്കാരി ഉന്നയിക്കുന്നു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അവതാരകയുടെ പ്രതികരണം.

‘ശ്രീനാഥ് ഭാസിയുടെ അഭിമുഖം 1.30നാണ് നിശ്ചയിച്ചിരുന്നത്. സിനിമയുടെ പിആര്‍ഒ പറഞ്ഞത് അനുസരിച്ച് 12.30ന് എത്തി എല്ലാം സെറ്റ് ചെയ്ത് കാത്തിരുന്നു. ശ്രാനാഥ് ഭാസി അവിടെ വന്നത് 3.30നാണ്. അത്രയും നേരം അവിടെ ഇരുന്നപ്പോഴേക്ക് ഉറങ്ങി പോയി. അദ്ദേഹം വന്ന് എന്തുചെയ്യുകയായിരുന്നു എന്ന് ചോദിച്ചപ്പോള്‍, നോക്കിയിരുന്ന് ഉറങ്ങിപ്പോയി എന്ന് കൂടെയുള്ള അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസി വന്നപ്പോള്‍ തന്നെ എന്റെ അഭിമുഖങ്ങള്‍ കാണാറുണ്ട് എന്ന് പറഞ്ഞു. ‘നിങ്ങള്‍ ആ ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ അല്ലേ’ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ‘ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചനല്‍ അല്ല, ധ്യാന്‍ ഞങ്ങളെയാണ് രക്ഷപ്പെടുത്തുന്നത്’ എന്നാണ്. അപ്പോള്‍ ‘മച്ചാന്‍ പൊളിയാണ്, ചില്‍ ആണ്’ എന്നൊക്കെ എന്നോട് പറഞ്ഞു. എന്റെ അഭിമുഖങ്ങള്‍ കാണാത്തൊരാള്‍ എങ്ങനെ ഇത് പറയും’, അവതാരക ചോദിക്കുന്നു.

അതേസമയം, സംഭവത്തിൽ നടനെ മരട് പിഎസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിലാണ് അറസ്റ്റ്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു താരത്തിന്റെ വിശദീകരണം. പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button