തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ആര്യാടന് ഘട്ടമുണ്ടാക്കുന്ന തരത്തില്‍ വിപുലമായിരുന്നു ആര്യാടന് മുഹമ്മദിന്റെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ഏത് വിഷയമുണ്ടായാലും അത് കൃത്യമായ ഉള്‍ക്കാഴ്ചയോടെ ആര്യാടന് മുഹമ്മദ് പഠിച്ചാണ് അഭിപ്രായം രൂപീകരിക്കുന്നത്. ഓരോ നയങ്ങളുടേയും സാമ്പത്തിക തലം വിശകലനം ചെയ്യുകയും അത് തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കുകയും ചെയ്യാന്‍ ആര്യാടന് മുഹമ്മദ് ശ്രമിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താന്‍ നാട്ടിലില്ലെന്നും ആര്യാടന് മുഹമ്മദിന്റെ വിയോഗവാര്‍ത്ത ഞെട്ടലും അതിയായ ദുഖവുമുണ്ടാക്കിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Post Your Comments