Latest NewsKeralaNews

ആപ്പിളുകളിൽ സൂചി കുത്തിയ പാട്, ചുവപ്പും കറുപ്പും നിറവും: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ ചികിത്സ തേടി ജനങ്ങൾ

ആപ്പിള്‍ മുറിച്ച്‌ നോക്കിയപ്പോള്‍ കറുപ്പും ചുവപ്പും നിറങ്ങളായി

വയനാട്: പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവര്‍ക്കാണ് വയറുവേദന, തലവേദന എന്നിവ അനുഭവപ്പെട്ടത്. തുടർന്ന്, ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

read also: വിവാഹത്തിനു രണ്ടു വർഷം മുൻപ് എന്റെ വിർജിനിറ്റി നഷ്ടമായിരുന്നു, ഭർത്താവിനോടിത് പറയരുതെന്ന് അമ്മ ഉപദേശിച്ചു: പല്ലവി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ തലേ ദിവസം വാങ്ങിയ ആപ്പിള്‍ മുറിച്ച്‌ നോക്കിയപ്പോള്‍ കറുപ്പും ചുവപ്പും നിറങ്ങളായി ചില ആപ്പിളുകളിൽ സൂചി കുത്തിയ പാടും ഉണ്ട്. ചെറിയ ഗുഡ്സ് വാഹനങ്ങളില്‍ എത്തിച്ച്‌ വില്‍പ്പന നടത്തിയവരില്‍ നിന്നാണ് പലരും ആപ്പിള്‍ വാങ്ങിയത്. അതേസമയം, ഒരുമാസമായി ആപ്പിള്‍ കേടാകാതെ ഇരിക്കുന്നുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

മൈസൂരുവില്‍ നിന്നും എത്തിച്ച്‌ വില്‍പ്പന നടത്തിയ ആപ്പിളുകളിലാണ് അസ്വാഭാവികത കണ്ടെത്തിയത് എന്നാണ് സൂചന. ആലത്തൂര്‍ ഭാഗത്തെ ചില ആളുകൾക്കും ആപ്പിള്‍ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button