ആഭരണ നിർമ്മാണ രംഗത്ത് പുതിയ മാറ്റങ്ങളുമായി മണപ്പുറം ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ലൈഫ്സ്റ്റൈൽ കമ്പനിയായ ടൈറ്റനുമായാണ് മണപ്പുറം ജ്വല്ലേഴ്സ് കൈകോർക്കുന്നത്. ഇരുകമ്പനികളും കരാറിൽ ഒപ്പു വെച്ചതോടെ, ടൈറ്റനു വേണ്ടി പ്രീമിയം ആഭരണങ്ങൾ മണപ്പുറം ജ്വല്ലേഴ്സ് നിർമ്മിച്ചു നൽകും.
ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ലൈഫ്സ്റ്റൈൽ കമ്പനിയാണ് ടൈറ്റൻ. കൂടാതെ, സ്വർണാഭരണങ്ങളുടെ ഉൽപ്പാദന രംഗത്തും വിപണന രംഗത്തും ടൈറ്റന് മികച്ച സ്വീകാര്യതയാണ് ഉള്ളത്. ഇതോടെ, ടൈറ്റനുമായുള്ള സഹകരണത്തിലൂടെ മണപ്പുറം ജ്വല്ലേഴ്സിന് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും.
റിപ്പോർട്ടുകൾ പ്രകാരം, മണപ്പുറം ജ്വല്ലേഴ്സിന്‍റെ ബംഗളൂരു ആസ്ഥാനമായുള്ള ആഭരണ നിർമ്മാണ ശാലയിലാണ് ടൈറ്റനു വേണ്ടിയുള്ള ആഭരണങ്ങൾ നിർമ്മിക്കാൻ സാധ്യത. അതേസമയം, മണപ്പുറം ജ്വല്ലേഴ്സിന്റെ റീട്ടെയിൽ ബ്രാൻഡായ മണപ്പുറം റിതി ജ്വല്ലറിക്ക് കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സ്റ്റോറുകൾ ഉണ്ട്.
Post Your Comments