ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്.
വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ദിവസേന ഒരു പേരക്ക വീതം കഴിച്ചാല്‍ മതി. പേരക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു.
Read Also:- ഐപിഎല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങി ധോണി? പ്രഖ്യാപനം ഇന്ന്!
പേരക്കയിലെ മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്‍കുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള ഘടകങ്ങളും പേരക്കയിലുണ്ട്. വിറ്റമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്ത സഞ്ചാരം കൂട്ടുന്നു.
Post Your Comments