ദിവസേനയുളള വ്യായാമം- കുട്ടിയായിരിക്കെത്തന്നെ സ്‌ട്രെച്ചബിള്‍ എക്‌സര്‍സൈസ് ശീലമാക്കുന്നത് ഉയരം കൂടാന്‍ സഹായകമാണ്. കായിക വിനോദങ്ങളായ ഫുഡ്ബോള്‍, ടെന്നിസ്, ബാസ്‌കറ്റ്‌ബോള്‍, എയ്‌റോബിക്‌സ്, ക്രിക്കറ്റ് എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഉയരം കൂടാനുളള സാധ്യത വളരെയേറെയാണ്. ശരീരം വലിയുന്നതരം എക്‌സര്‍സൈസുകള്‍ വളരെ നല്ലതാണ്. ഏറ്റവും നല്ല ഒരിനമാണ് നീന്തല്‍. പ്രത്യേകിച്ചും ബ്രെസ്റ്റ് സ്‌ട്രോക്ക് എന്ന നീന്തല്‍ ഇനം. ശാരീരിക പ്രവര്‍ത്തികള്‍ എല്ലുകളുടെ വളര്‍ച്ചയെ കൂട്ടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
യോഗ- കുട്ടിക്ക് പൊക്കം കുറവാണെന്ന് തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന യോഗാ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. ത്രികോണാസനം, സുഖാസനം, വൃക്ഷാസനം, ഭുജംഗാസനം, തടാസനം എന്നിവ ശരീരത്തിന് സ്‌ട്രെച്ച് നല്കി പൊക്കം കൂട്ടാന്‍ സഹായിക്കും. പതിനഞ്ച് മിനിറ്റ് ഏതെങ്കിലും സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസ് ദിനം പ്രതി ചെയ്യുന്നത് ഉയരത്തെക്കൂട്ടും.
Read Also : ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം
ഉറക്കം- കുട്ടികളുടെ ഉറക്കം അവരുടെ പൊക്കത്തെ ബാധിക്കുന്ന ഘടകമാണ്. ഒരു കുട്ടി പതിനൊന്നുമണിക്കൂറെങ്കിലും ഉറങ്ങുന്നതും പൊക്കവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഹ്യൂമന്‍ഗ്രോത്ത്‌ഹോര്‍മ്മോണ്‍(HGH) നല്ല ഉറക്കത്തില്‍ ശരിയായി ഉത്പ്പാദിപ്പിക്കപ്പെടും. ശരീരത്തിന്റെ വളര്‍ച്ചയെ കൂട്ടാന്‍ ഇത് സഹായിക്കുന്നു.
ഭക്ഷണം- ജംഗ്ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ പഞ്ചസാര, മദ്യം, ഡ്രഗ്‌സ്, കഫിന്‍, സ്റ്റിറോയിഡുകള്‍ എല്ലാം തന്നെ പെക്കത്തെ മോശമായി ബാധിക്കും. വളർച്ച മുരടിപ്പിക്കും. വിറ്റാമിന്‍-ഡി, സിങ്ക്, കാല്‍ഷ്യം എന്നിവ ഉയരത്തെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. മെറ്റബോളിസം കൃത്യമാകുന്നതും ഉയരത്തെസ്വാധിനിക്കുന്നു. രോഗപ്രതിരോധശക്തി കൂട്ടാനായി വിറ്റാമിന്‍-സി ധാരാളമായി കഴിക്കണം. ഒമേഗ-ത്രിയും വളര്‍ച്ചക്ക് സഹായകമാണ്.
ശരിയായ ഇരിപ്പും നില്‍പ്പും- പൊക്കത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് ഒരാളുടെ നില്‍പ്പും ഇരിപ്പും. നിവര്‍ന്നു നടക്കുന്നതും ഇരിക്കുന്നതും കുട്ടിക്കാലം മുതലേ ശീലമാക്കണം.
പാരമ്പര്യഘടകങ്ങള്‍ അനുകൂലമായിട്ടും പൊക്കം കുറവാണെന്നു തോന്നുന്നുവെങ്കില്‍ ഡോക്ടറെ കാണണം. ഹോര്‍മോണുകളുടെ പ്രശ്‌നമാവാം കാരണം. തക്കസമയത്ത് കണ്ടത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. വളര്‍ച്ച തീരുന്ന കാലഘട്ടത്തില്‍ ഡോക്ടറുടെ അടുത്തെത്തിയിട്ട് കാര്യമില്ല. മാനസികമായ ആരോഗ്യവും, ആത്മവിശ്വാസവും പൊക്കത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
Post Your Comments