നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്

കോട്ടയം: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്.

പാലാ മേലുകാവ് റോഡില്‍ ശനിയാഴ്ച വെളുപ്പിന് അഞ്ചരയ്ക്കായിരുന്നു സംഭവം. വൃക്കരോഗിയായ ഗിരീഷ് ഡയാലിസിസിനായി ബന്ധുവിനൊപ്പം ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : പി.എഫ്.ഐ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നു എന്നത് ഐ.എസ് മുസ്ലിങ്ങൾക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്:എം.എ ബേബി

കൊല്ലപ്പള്ളിക്ക് സമീപം കടനാട്ടിലേക്ക് തിരിയുന്ന പുളിഞ്ചുവട് കവലയിലാണ് അപകടമുണ്ടായത്. മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന്‍റെ പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share
Leave a Comment