KeralaLatest NewsNews

ബീഹാർ മോഡൽ പുതിയ കൂട്ടുകെട്ട് ഉണ്ടാക്കിയാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാം: എം.വി. ഗോവിന്ദൻ

ആലപ്പുഴ: ബീഹാർ മോഡലിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ളവ ചേർന്ന് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കി ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഴീക്കോടൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായി, കേന്ദ്ര സർക്കാരിന്റെ വിലക്കയറ്റ– വർഗീയ നയങ്ങൾക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ആർഎസ്എസിന്റെ നൂറാം വാർഷികമായ 2025 കാത്തിരിക്കുന്നത് ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിനായിരിക്കും. സംസ്ഥാനതലങ്ങളിൽ ബദൽ ഒരുക്കിയാൽ ബിജെപിയെ 50 സീറ്റിൽ ഒതുക്കാമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു വികസന പ്രവർത്തനവും നടത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് കോൺഗ്രസും ലീഗും സതീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വികസിതമായ രാജ്യത്തിനൊപ്പം കേരളത്തെ ഉയർത്തിക്കൊണ്ടുവരാനുളള ശ്രമമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

‘ഭാരത് ജോഡോയാത്രയില്‍ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രം വന്നത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ചായ്വിന്റെ വ്യക്തമായ തെളിവാണത്. ജോഡോയാത്രയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെയോ ഇടതുപക്ഷത്തെയോ ഗൗരവത്തോടെ വിമര്‍ശിച്ചില്ല. മറ്റുള്ളവരാണ് വിമര്‍ശിച്ചത്. അതിന് അപ്പപ്പോള്‍ മറുപടി നല്‍കി. പ്രതിപക്ഷം നെഗറ്റീവ് എനര്‍ജിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബീഹാര്‍ മോഡലില്‍ പുതിയ കൂട്ടുകെട്ടിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകും’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button