Latest NewsFootballNewsSports

കളം നിറഞ്ഞ് ലയണൽ മെസി: ഹോണ്ടുറാസിനെ ചാരമാക്കി അര്‍ജന്‍റീന

ഫ്ലോറിഡ: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായായിരുന്നു മെസിയുടെ ഗോളുകള്‍. ലൗറ്റാരോ മാര്‍ട്ടിനസാണ് മറ്റൊരു ഗോള്‍ സ്കോറര്‍.

ലയണൽ മെസി, ലൗറ്റാരോ മാര്‍ട്ടിനസ്, പപു ഗോമസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലാണ് അര്‍ജന്‍റീന കളത്തിലെത്തിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീന 16-ാം മിനിറ്റില്‍ അര്‍ജന്‍റീന ലീഡ് നേടി. പപു ഗോമസിന്‍റെ അസിസ്റ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു വല ചലിപ്പിച്ചത്.

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത്(45+2) ലഭിച്ച പെനാല്‍റ്റി ലയണൽ മെസി ലക്ഷ്യത്തിലെത്തിച്ച് ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 69-ാം മിനിറ്റില്‍ മെസി ഗോള്‍പട്ടികയും അര്‍ജന്‍റീനയുടെ ജയവും പൂര്‍ത്തിയാക്കി. ഇതോടെ, പരാജയമില്ലാതെ അര്‍ജന്‍റീന 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്‍റീനയ്‌ക്കുണ്ടായിരുന്നു.

Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ ‘തേന്‍ നെല്ലിക്ക’

ഇന്നത്തെ മറ്റൊരു സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഘാനയെ പരാജയപ്പെടുത്തി. റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കീഞ്ഞോസാണ് മറ്റൊരു ഗോൾ സ്‌കോറർ. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ മൂന്ന് ഗോളുകളും. ഇരട്ട അസിസ്റ്റുകളുമായി സൂപ്പര്‍താരം നെയ്‌മറാണ് ബ്രസീലിന്‍റെ വിജയം അനായാസമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button