ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സ്വിഗിയും സൊമാറ്റോയും. ഇന്ത്യൻ യൂണികോണുകളുടെ ഭാഗമായ ഇരുകമ്പനികളും ലോകത്തിലെ ഫുഡ് ഡെലിവറി ആപ്പുകളിൽ ടോപ് 10 ലാണ് ഇടം നേടിയിരിക്കുന്നത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഗവേഷണ സ്ഥാപനമായ ഇടിസി ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് സ്വിഗിയെയും സൊമാറ്റോയെയും കുറിച്ച് പരാമർശിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സ്വിഗി ഒമ്പതാം സ്ഥാനവും സൊമാറ്റോ പത്താം സ്ഥാനവുമാണ് കൈവരിച്ചിരിക്കുന്നത്. സ്വിഗിയും സൊമാറ്റോയും ഉപഭോക്താക്കളുടെ ഓർഡറുകൾ കൃത്യമായി എടുക്കുകയും അവ നിശ്ചിത സമയക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് വിതരണം വിതരണം ചെയ്യാറുമുണ്ട്. ഇത്തരത്തിലുള്ള വ്യത്യസ്ഥ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ചൈനയിൽ നിന്നുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ Meituan ആണ്.
Post Your Comments