Latest NewsNewsIndia

15കാരി നഗ്നയായി റോഡിലൂടെ നടന്നു നീങ്ങിയ വീഡിയോ: സത്യാവസ്ഥ വെളിപ്പെടുത്തി മാതാപിതാക്കള്‍

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ്

ലക്‌നൗ: 15 കാരി നഗ്നയായി റോഡിലൂടെ നടന്നു നീങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലായിരുന്നു സംഭവം. എന്നാല്‍, പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് കുട്ടിക്കാലം മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടി നഗ്‌നയായി റോഡിലൂടെ നടക്കുന്നതിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന.

Read Also:ഓവർട്രെയിനിംഗ്: അമിതമായി വ്യായാമം ചെയ്യുമ്പോൾ സംഭവിക്കുന്നതെന്ത്?

കുട്ടിയുടെ അമ്മാവന്‍ ലൈംഗികാതിക്രമത്തിന് പരാതി നല്‍കുകയും, അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button