Latest NewsNewsBusiness

നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു

മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും 0.2 ശതമാനം വീതമാണ് ഇടിഞ്ഞത്

സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 250 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 17,600 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 17,600 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും 0.2 ശതമാനം വീതമാണ് ഇടിഞ്ഞത്. അതേസമയം, ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു.

ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഐടിസി, ഡോ. റെഡ്ഡീസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടൈറ്റൻ കമ്പനി, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാൽ, സെൻസെക്സിൽ ഇൻഡസ്‌ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എം ആൻഡ് എം, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Also Read: അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയത് 24 മലയാളികള്‍, ഒന്നാം സ്ഥാനത്ത് എം.എ യൂസഫലി

shortlink

Related Articles

Post Your Comments

Related Articles


Back to top button