
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ബിജെപി വൻ തുക ചിലവഴിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ‘രാമരാജ്യം ശരിക്കും ചിലവേറിയ കാര്യമാണ്’ എന്ന് പരിഹാസരൂപേണയാണ് മഹുവ മൊയ്ത്ര വിമര്‍ശനം ഉന്നയിച്ചത്. 2022ൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി 340 കോടി രൂപയാണ് ബിജെപി ചെലവഴിച്ചതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഈ തുകയിൽ 221 കോടി രൂപ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാത്രമായി ചെലവഴിച്ചതാണെന്നും മഹുവ മൊയ്ത്ര പറയുന്നു. ഇത് പുറത്ത് വെളിപ്പെടുത്തിയ ചെലവാണെന്നും ഇതിലും അധികമായത് ഒരിക്കലും ഔദ്യോഗിക കണക്കില്‍ വരില്ലെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.
Post Your Comments