KeralaLatest NewsNews

എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെ.സുധാകരന്‍

ജിതിനെ പ്രതിയാക്കിയത് സിപിഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയില്‍ ഉദിച്ച മണ്ടത്തരം, എന്ത് വില കൊടുത്തും ജിതിനെ സംരക്ഷിക്കും: കെ. സുധാകരന്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോടതി വരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കൊണ്ടുവരുന്നു. സിപിഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയില്‍ ഉദിച്ച മണ്ടത്തരമാണ് ഇതെന്ന് കെ.സുധാകരന്‍ പറഞ്ഞു. കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു.

Read Also: ഹര്‍ത്താല്‍ ദിനത്തില്‍ തെരുവുകളില്‍ അക്രമാസക്തരായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍: 170 പേര്‍ അറസ്റ്റില്‍

‘ജയരാജന്‍ എന്നത്തേയും പോലെ കോമാളിത്തരങ്ങള്‍ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിര്‍ത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നു. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകള്‍ക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പൊലീസുകാരും ഓര്‍ക്കണം’, സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാര്‍ട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

കോടതിവരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കരുതി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് ”യൂ -ടേണ്‍ ”അടിക്കാം. ജയരാജന്‍ എന്നത്തേയും പോലെ കോമാളിത്തരങ്ങള്‍ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിര്‍ത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.
സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോണ്‍ഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാന്‍ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകള്‍ക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓര്‍ക്കുക.

ജിതിനെ പാര്‍ട്ടി സംരക്ഷിക്കും.
കെ.സുധാകരന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button