Latest NewsKeralaNews

ഹര്‍ത്താലിന് കട തുറക്കരുതെന്ന് ഭീഷണി, കടയുടമയ്ക്ക് എസ്ഡിപിഐക്കാരുടെ മര്‍ദ്ദനം

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കട തുറക്കരുതെന്ന് കടയുടമയ്ക്ക് എസ്ഡിപിഐക്കാരുടെ ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കട തുറക്കരുതെന്ന് കടയുടമയ്ക്ക് എസ്ഡിപിഐക്കാരുടെ ഭീഷണി. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. ഹര്‍ത്താലിന് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമയെ ഒരു സംഘം എസ്ഡിപിഐക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കടയുടമയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നടക്കുന്ന ഹര്‍ത്താലിന് മുന്നോടിയായി സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാഴാഴ്ച വൈകീട്ട് പ്രതിഷേധ മാര്‍ച്ചുകള്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും നടത്തിയിരുന്നു. ഇതിന്റെ പിന്നാലെ കടയുടമകളെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം.

Read Also: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി, ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

അതേസമയം, ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് രേഖപ്പെടുത്താനാണ് ഡിജിപിയുടെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button