ഓരോ ദേവി ദേവന്മാര്ക്കും പൂജാ രീതികള്‍ പലതാണ്. വിഷ്ണു ഭഗവാനെ പൂജിക്കുന്നതിനു അതിന്റേതായ ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കാതിരുന്നാല്‍ വിപരീത ഫലമാകുമുണ്ടാകുകയെന്നു ആചാര്യന്മാര് പറയുന്നു. അത്തരം ചില ചില കാര്യങ്ങളെക്കുറിച്ച് അറിയാം.
1. കാൽ കഴുകാതെ വിഷ്ണു പൂജ അരുത്
2. ഭക്ഷണത്തിനു ശേഷം ഒരിക്കലും വിഷ്ണു പൂജ പാടില്ല.
3. വിഷ്ണു പൂജയ്ക്ക് എടുക്കുന്ന പുഷ്പങ്ങളും ഫലങ്ങളും മറ്റുള്ളവരിൽ നിന്നും കടം കൊണ്ടതാകരുത്.
പൂജയ്ക്കെടുക്കുന്ന ഫലങ്ങളും പുഷ്പങ്ങളും സ്വന്തമായി പണം നല്കി വാങ്ങിയവയോ സ്വന്തം പറമ്പിൽ നിന്നും പറിച്ചെടുത്തവയോ ആയിരിക്കണം.
4. വിഷ്ണു പൂജയ്ക്കായി ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളെല്ലാം പുതിയവ ആയിരിക്കണം.
5. പൂജാ സമയത്ത് കൊളുത്തുന്ന നിലവിളക്കിലെ തിരി പരുത്തിത്തുണി ആയാല്‍ ഉത്തമം.
6. മിഠായി, പുകയില ഉത്പന്നങ്ങൾ യാതൊന്നും വായിലിട്ട് പൂജയിൽ പങ്കെടുക്കരുത്.
Post Your Comments