![](/wp-content/uploads/2021/08/money.jpg)
മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തിയ 20,50,000 രൂപ കുഴല്‍പണവുമായി ഒരാൾ പൊലീസ് പിടിയിൽ. തൃശൂർ കോർപറേഷനിൽ കലത്തോട് മോർ ഹൗസിൽ പി. സന്തോഷ് (42) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 10-ന് ആണ് സംഭവം. മംഗളൂരുവില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് വരുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. തൃശൂരിലേക്ക് സ്ഥലം വാങ്ങാൻ കൊണ്ടുപോവുകയായിരുന്നു പണമെന്നാണ് സന്തോഷിന്റെ മൊഴി.
Read Also : അമിത് ഷായും അജിത് ഡോവലും അതിപ്രധാന കൂടിക്കാഴ്ച നടത്തി, പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന
പ്രതിയെയും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറി. പരിശോധനക്ക് എക്സൈസ് ഇൻസ്പക്ടർ എം.പി. പ്രമോദ്, പ്രിവന്റിവ് ഓഫീസർമാരായ കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഹമീദ്, കെ. അഭിലാഷ് എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments