Latest NewsNewsFood & CookeryLife StyleHealth & Fitness

ഈ പാനീയങ്ങൾ കുടിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഇന്ന് വിപണിയിൽ പലതരത്തിലുള്ള പാനീയങ്ങൾ സുലഭമാണ്. അവയൊക്കെ വീണ്ടും വീണ്ടും കുടിക്കാൻ പലർക്കും താൽപര്യവുമാണ്. വീടിന് പുറത്തിറങ്ങിയാൽ ദാഹം ഇല്ലെങ്കിൽ പോലും എന്തെങ്കിലും വാങ്ങിക്കുടിക്കുന്നവരാണ് ഓരോരുത്തരും. എന്നാൽ, ഇങ്ങനെ വാങ്ങിക്കുടിക്കുന്ന പാനീയങ്ങൾ നല്ലതാണോ ചീത്തയാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇത്തരം പാനീയങ്ങൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. ഇവകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഹോട്ട് ചോക്ലേറ്റ്

ഹോട്ട് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ഹൃദയത്തിന് അത്ര നല്ലതല്ല. മാത്രമല്ല, രക്തസമ്മര്‍ദ്ദം പോലെയുള്ള പ്രശ്നങ്ങളുമുണ്ടാക്കുന്നു. കടല്‍ ജലത്തില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഇരട്ടി ഉപ്പ് ചോക്ലേറ്റിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എണ്ണയില്‍ വറുത്ത ഒരു പായ്ക്കറ്റ് പലഹാരങ്ങള്‍ കഴിക്കുന്നതിന് തുല്യമാണ് ഒരു ഹോട്ട് ചോക്ലേറ്റ് കഴിക്കുന്നത്.

എനര്‍ജി ഡ്രിങ്ക്സ്

എനര്‍ജി ഡ്രിങ്ക്സുകളുടെ പരസ്യം കണ്ടാല്‍ തന്നെ വാങ്ങിക്കഴിക്കാന്‍ തോന്നും. പക്ഷേ ഇത്തരം പരസ്യതന്ത്രങ്ങളില്‍ ഒരിക്കലും വീഴരുത്. കഴിക്കുമ്പോള്‍ ആദ്യം ഒരു എനര്‍ജിയൊക്കെ തോന്നുമെങ്കിലും പിന്നീടത് നിങ്ങളുടെ ശരീരത്തെ തളര്‍ത്തുക തന്നെ ചെയ്യും. ഹൃദയാഘാതം, അമിതവണ്ണം എന്നിവയ്ക്ക് എനര്‍ജി ഡ്രിംങ്ക്സുകള്‍ കാരണമാകുന്നു.

ഐസ്ഡ് ടീ

കണ്ടാല്‍ തന്നെ എടുത്തു കുടിക്കാന്‍ തോന്നുന്ന പാനീയമാണ് ഐസ്ഡ് ടീ. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക് ഒട്ടും നല്ലതല്ല ഐസ്ഡ് ടീ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ, ഐസ്ഡ് ടീ ഗര്‍ഭകാലത്ത് നമുക്ക് അകലെ നിര്‍ത്താവുന്നതാണ്. ഇത് പല വിധത്തില്‍ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും പ്രശ്‌നമുണ്ടാക്കുന്നു.

Read Also : സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല: യുവതിയുടെ വിവാഹ പരസ്യം വൈറൽ

മില്‍ക്ക് ഷേക്ക്

മില്‍ക്ക് ഷേക്കില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ അമിതമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.

കൊഴുപ്പ് കുറഞ്ഞ തൈര്

തൈര് പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും വിപണിയില്‍ കിട്ടുന്നവയിലേക്ക് കൈ പോകാതിരിക്കുന്നതാണ് നല്ലത്. കാരണം കൊഴുപ്പ് കുറഞ്ഞ തൈര് എന്നാണ് പേരെങ്കിലും സ്വാദ് കൂട്ടാനായി ഇതില്‍ പഞ്ചസാര ചേര്‍ക്കാറുണ്ട്.

സ്മൂത്തീസ്

പഴവര്‍ഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയമാണ് സ്മൂത്തീസ്. ഇവ വീട്ടില്‍ തയ്യാറാക്കുന്നത് നല്ലതാണെങ്കിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നിന്നും കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വലിയ അളവില്‍ പഞ്ചസാര ചേര്‍ത്തിട്ടുള്ള ഇത്തരം സ്മൂത്തീസുകള്‍ നമ്മുടെ ശരീരത്തെ കൊല്ലും

ഫ്ലേവേഡ് വാട്ടര്‍

പഴങ്ങളോ പച്ചക്കറികളോ പച്ചമരുന്നുകളോ വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഫ്ലേവേഡ് വാട്ടര്‍. ഇത് വീട്ടില്‍ തയ്യാറാക്കി കഴിക്കാം. എന്നാല്‍, വിപണിയില്‍ ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണെങ്കിലും ഒരിക്കലും വാങ്ങിക്കുടിക്കരുത്. ഇവയില്‍ കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ക്കാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button