ചിലവ് ചുരുക്കൽ നടപടിയുമായി സ്പൈസ് ജെറ്റ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജീവനക്കാർക്ക് സ്പൈസ് ജെറ്റ് നിർദ്ദേശങ്ങൾ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ശമ്പളമില്ലാതെ മൂന്നുമാസത്തേക്കാണ് പൈലറ്റുമാരോട് അവധിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 80 പൈലറ്റുമാർക്കാണ് കമ്പനി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതോടെ, ബോയിംഗ് 738 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും പൈലറ്റുമാർ അവധിയിൽ പ്രവേശിച്ചു.
ജൂലൈ 27 മുതൽ 8 ആഴ്ചത്തേക്ക് സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ, സ്പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്ലൈറ്റുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 8 ആഴ്ച പൂർത്തിയായതിനുശേഷം മാത്രമേ ബാക്കിയുള്ള ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നത് തീരുമാനമാകുകയെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
Also Read: മദ്രസകൾക്ക് പിന്നാലെ വഖഫ് സ്വത്തുക്കളുടെ സർവ്വേ ആരംഭിക്കാനൊരുങ്ങി യുപി സർക്കാർ
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പൈസ് ജെറ്റിന്റെ പുതിയ തീരുമാനങ്ങൾ. ശമ്പളമില്ലാതെ അതിജീവനം സാധ്യമല്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്.
Post Your Comments