Latest NewsKeralaNews

‘ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും’; സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാക!!

ആലുവ പച്ചക്കറി മാർക്കറ്റിൽ ClTU കൊടിമരത്തിൽ കോൺഗ്രസ്സിൻ്റെ കൊടി കെട്ടിയിരിക്കുന്നു

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പര്യടനം നടത്തുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ബാനറുകളും കൊടികളും നിരത്തിൽ ഉയർത്തിയിരിക്കുകയാണ് കോൺഗ്രസുകാർ. സിഐടിയുവിന്‍റെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്‍റെ കൊടി. പരിഹാസവുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍ കുമാര്‍.

രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്ക് കൊടികെട്ടാൻ ഏൽപിച്ച കരാറുകാരായ ഭായിമാർ ആലുവ പച്ചക്കറി മാർക്കറ്റിൽ സിഐടിയുവിന്‍റെ കൊടിമരത്തിൽ കോൺഗ്രസിന്‍റെ കൊടി കെട്ടിയെന്നു കെ എസ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also: ‘നിനക്ക് സെക്സ് വർക്കല്ലേ.. കേസ് എടുക്കാൻ പറ്റില്ല’: സിഐക്കെതിരെ പരാതിയുമായി ദീപ റാണി

കുറിപ്പ്

ഭായിമാരെ എല്പിച്ചാൽ ഇങ്ങനെ ഇരിക്കും……..
ജോഡോ യാത്രക്ക് കൊടികെട്ടാൻ ഏൽപിച്ച കരാറുകാരായ ഭായിമാർ ആലുവ പച്ചക്കറി മാർക്കറ്റിൽ ClTU കൊടിമരത്തിൽ കോൺഗ്രസ്സിൻ്റെ കൊടി കെട്ടിയിരിക്കുന്നു….. എന്താല്ലേ !!

shortlink

Related Articles

Post Your Comments

Related Articles


Back to top button