പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സെന്ററിന്റെ കാന്റീൻ അടച്ചുപൂട്ടി. കാന്റീനിൽ വിളമ്പിയ കറിയിൽ നിന്നും ചത്ത അട്ടയെ ലഭിച്ചതിനെ തുടർന്നാണ് കാന്റീൻ അടച്ച് പൂട്ടിയത്. പള്ളിത്തുറ സ്വദേശി ഉദയകുമാറാണ് പരാതിക്കാരൻ. ഭാര്യയ്ക്കൊപ്പം കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഉദയകുമാറിന് തക്കാളിക്കറിയിൽ നിന്നും ചത്ത അട്ടയുടെ അവശിഷ്ടം ലഭിച്ചത്.
അട്ടയെ ലഭിച്ച കാര്യം കാന്റീൻ നടത്തിപ്പുകാരോട് ഉദയകുമാർ പരാതിപ്പെട്ടെങ്കിലും മോശം പ്രതികരണം ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പാരായതി നൽകുകയായിരുന്നു. നഗരസഭയെയും പരാതിക്കാരൻ വിവരം അറിയിച്ചു. തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് നടപടിയെടുത്തത്.
Post Your Comments