ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചതാണ് നാൽപ്പാമരാദി തൈലം. ചർമ്മത്തിൽ ഉണ്ടാകുന്ന വിവിധ തരത്തിലുള്ള അസ്വസ്ഥതകൾ, അലർജികൾ, പാടുകൾ എന്നിവ നീക്കം ചെയ്യാൻ നാൽപ്പാമരാദി തൈലം വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. കൂടാതെ, പ്രായാധിക്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനും നാൽപ്പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്. നാൽപ്പാമരാദി തൈലത്തിന്റെ മറ്റു ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
വരണ്ട ചർമ്മം ഉള്ളവർക്ക് നാൽപ്പാമരാദി തൈലം മികച്ച ഓപ്ഷനാണ്. ഇത്തരക്കാർ ദിവസേന നാൽപ്പാമരാദി തൈലം മുഖത്ത് പുരട്ടുമ്പോൾ ചർമ്മത്തിന് ആവശ്യമായ ഈർപ്പത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കും. ചർമ്മത്തിൽ ജലാംശം നിലനിർത്തി സെബത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ നാൽപ്പാമരാദി തൈലം ഉപയോഗിക്കാവുന്നതാണ്.
രണ്ട് ടീസ്പൂൺ നാൽപ്പാമരാദി തൈലം എടുത്തതിനുശേഷം കവിൾ, നെറ്റി, മൂക്ക്, കഴുത്തു തുടങ്ങിയ ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. അൽപനേരം മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ മുഖത്ത് വച്ചതിനുശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഇത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താനും ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനും സഹായിക്കും.
Post Your Comments