മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന് മിക്കവര്‍ക്കും സ്ഥലകാല ബോധമില്ലെന്ന കാര്യവും നാം ഓര്‍ക്കണം. മുന്നിലുള്ള ആളുകളോടോ വസ്തുക്കളോടോ ഇവര്‍ അത് തീര്‍ക്കും.
എന്നാല്‍, പെട്ടെന്ന് കോപപ്പെടുന്നത് ശാരീരികമായും മാനസികമായും പ്രശ്‌നം സൃഷ്ടിക്കുകയേയൂള്ളൂവെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. മുന്‍കോപം മൂലം ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പിന്നീട് നികത്താന്‍ കഴിയില്ലെന്നും നാം ആദ്യം ഓര്‍ക്കണം. ചിലര്‍ എപ്പോഴും പറയുന്ന വാചകമാണ് ഞാന്‍ ദേഷ്യക്കാരനാണ്. അത് അംഗീകരിച്ച് പെരുമാറണം. എന്നാല്‍, ഈ ചിന്ത ആദ്യം മാറ്റുകയാണ് വേണ്ടത്. ഇത് സ്വന്തം സ്വഭാവ രീതിയെ തന്നെ ഇല്ലാതാക്കുകയേ ചെയ്യൂ.
Read Also : ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം
മുന്‍കോപം നിയന്ത്രിക്കാന്‍ പരിഹാര മാര്‍ഗവുമുണ്ട്. കോപം ഉണ്ടാകാനുള്ള കാര്യം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ റിയാക്ട് ചെയ്യരുത്. പകരം റെസ്‌പോണ്ട് ചെയ്യാന്‍ ശ്രമിക്കുക. എന്തും മുഖത്തടിച്ചപോലെ സംസാരിക്കുന്ന ശീലം കഴിവതും ഒഴിവാക്കണം. ഇത്തരത്തില്‍ എന്ത് പ്രശ്‌നത്തേയും സമാധാനപരമായി നേരിടാന്‍ തുടങ്ങിയാല്‍ തന്നെ നമ്മോട് സംസാരിക്കുന്നവര്‍ക്കും ശാന്തമായി പെരുമാറാന്‍ സാധിക്കും. പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല.
ദേഷ്യം വരുന്ന സമയം ഒന്ന് മുതല്‍ നൂറ് വരെ എണ്ണുന്നത് ഏറെ നല്ലതാണ്. തണുത്ത വെള്ളം കുടിയ്ക്കുന്നതും ഏറെ ഉത്തമം ആണ്. ദീര്‍ഘ നിശ്വാസം എടുത്ത് പതുക്കെ പുറത്തേക്ക് വിടുന്നത് ശരീരത്തിനും മനസിനും പിരിമുറുക്കത്തില്‍ നിന്നും വിടുതല്‍ നല്‍കും. നടന്നതിനെക്കുറിച്ചോ വരാന്‍ പോകുന്നതിനെക്കുറിച്ചോ ഓര്‍ത്താകും മിക്കവര്‍ക്കും കോപം വരുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാതിരിക്കുക. എത്ര വലിയ പ്രശ്‌നവും രണ്ടു പേര്‍ തമ്മില്‍ ശാന്തമായും സമ ചിത്തതയോടെയും സംസാരിച്ചാല്‍ തീരാവുന്നതേയുള്ളു എന്നും ഓര്‍ക്കുക.
Post Your Comments