Latest NewsNewsInternational

‘യുവാക്കളെ വഴിതെറ്റിക്കുന്നു’: പബ്‌ജിയും ടിക് ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് ജനപ്രിയ മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG നിരോധിക്കും. കൂടാതെ ടിക് ടോക്കും നിരോധിക്കും. വാർത്താ ഏജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പബ്‌ജിയും ടിക് ടോക്കും അഫ്ഗാൻ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തൽ.

ഇക്കഴിഞ്ഞ ഏപ്രിലിൽ ഇത് സംബന്ധിച്ച സൂചനയും ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് നടത്തിയിരുന്നു. യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാൻ ടിക് ടോക്കിന്റെയും PUBGയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അറിയിപ്പ് ഉദ്ധരിച്ച്, സുരക്ഷാ മേഖലയുടെ പ്രതിനിധികളുമായും ശരിയത്ത് നിയമ നിർവ്വഹണ ഭരണകൂടത്തിന്റെ പ്രതിനിധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് നിരോധനം പ്രഖ്യാപിച്ചത്.

യുവ അഫ്ഗാനികൾക്കിടയിൽ വിപുലമായ ഈ ആപ്ലിക്കേഷനുകൾ ഇനി അധികം കാലം അഫ്‌ഗാനിൽ പ്രവർത്തിക്കില്ല. TikTok, PUBG എന്നിവയുടെ നിരോധനം അടുത്ത 90 ദിവസത്തിനുള്ളിൽ നടപ്പിലാക്കും. താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button