ചെന്നൈ: വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ലെന്നും അതിന്റെ പ്രധാന ലക്ഷ്യം പ്രത്യുൽപാദനമാണെന്നും മദ്രാസ് ഹൈക്കോടതി. 2009ൽ വിവാഹിതരായി 2021 മുതൽ വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കേസ് പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ സിംഗിൾ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭർത്താവിനൊപ്പം താമസിക്കുന്ന ഒമ്പതും ആറും വയസുള്ള മക്കളെ ആവശ്യപ്പെട്ടാണ് യുവതി കേസ് നൽകിയിരുന്നത്. കുട്ടികളെ കാണുന്നതിന് അനുവദിച്ചെങ്കിലും കോടതി ഉത്തരവ് പാലിക്കാൻ ഭർത്താവ് വിസമ്മതിക്കുകയാണെന്ന് യുവതി കോടതിയിൽ വ്യക്തമാക്കി.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘം പിടിയില്‍
അതേസമയം, ഭാര്യാഭർത്താക്കന്മാർ യുദ്ധത്തിലേർപ്പെടുകയും കുട്ടികൾ ഏറ്റുമുട്ടലിൽ അകപ്പെടുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ സംഭവമാണിതെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം എന്ന സങ്കൽപ്പം കേവലം ലൈംഗീക സുഖത്തിന് വേണ്ടിയുള്ളതല്ലെന്നും, അത് പ്രധാനമായും സന്താനോൽപ്പാദനത്തിന് വേണ്ടിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. വിവാഹം എന്ന് പറയുന്നത് പവിത്രമായ ഒരു ഉടമ്പടി ആണെന്ന് ഊന്നിപ്പറയാനും ബോധിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്നും കോടതി പറഞ്ഞു.
‘പവിത്രമായ വിവാഹത്തിൽ നിന്ന് ജനിച്ച കുട്ടി, രണ്ട് വ്യക്തികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. ഈ വസ്തുത തിരിച്ചറിയാതെ, ഇതിനെതിരായി വ്യക്തികൾ പെരുമാറുമ്പോൾ ഒരു തെറ്റും ചെയ്യാത്ത കുട്ടികളാണ് കഷ്ടപ്പെടുന്നത്,’ കോടതി നിരീക്ഷിച്ചു.
Post Your Comments