കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി വരെ കഷണ്ടി തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമെ സ്ട്രെസ്, ഭക്ഷണത്തിലെ പോരായ്മകള്‍, അന്തരീക്ഷവും വെള്ളവും തുടങ്ങിയ പല കാരണങ്ങളും കഷണ്ടിയ്ക്കു കാരണമാകാറുണ്ട്. എന്നാല്‍, ഇനി കഷണ്ടി വരാതിരിക്കാനുള്ള ചില ടിപ്‌സുകള്‍ നോക്കാം.
മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളര്‍ച്ച തന്നെ മുരടിച്ചുപോകും. കഴിവതും ഇത്തരം പരീക്ഷണങ്ങള്‍ക്കു മുതിരാതെയിരിയ്ക്കുക. എണ്ണ തേച്ചു കുളി വളരെ പ്രധാനമാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ ഇതുപോലുളള എണ്ണകള്‍ എന്തെങ്കിലുമോ തലയില്‍ പുരട്ടി മസാജ് ചെയ്തു കുളിയ്ക്കുന്നത് കഷണ്ടി വരാതിരിയ്ക്കാന്‍ മാത്രമല്ല, മുടി വളരാന്‍ കൂടി നല്ലതാണ്. മുടിയിലെ വിയര്‍പ്പ്, ചെളി തുടങ്ങിയവ മുടി കൊഴിയാനും കഷണ്ടി വരാനുമുള്ള ഒരു കാരണമാണ്. മുടി വൃത്തിയായി സൂക്ഷിയ്ക്കുക. വിയര്‍പ്പും ചെളിയുമൊന്നും വരാതെ സൂക്ഷിയ്ക്കുക.
Read Also : ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് മാർക്ക് സക്കർബർഗ് പിറകിലേക്ക്, കാരണം അറിയാം
സവാള നീരും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പൊതുവേ സഹായകമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിനു സഹായിക്കുന്നത്. ഇതില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്ത് പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നു. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്ക്, മുടി പൊഴിയാതിരിയ്ക്കാന്‍ പല പോഷകങ്ങളും അത്യാവശ്യമാണ്. ഇതിലൊന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് കഷണ്ടി വരാതെ തടയാന്‍ ഏറെ പ്രധാനമാണ്. മത്സ്യം, മാംസം, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനു സഹായിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും.
Post Your Comments