ക്രിയേറ്റീവ് ടൂളുകൾ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള അവസരവുമായി എത്തുകയാണ് ഗൂഗിൾ ഫോട്ടോസ്. ഇൻ- ബിൽറ്റ് ഉൾപ്പെടെയുള്ള ക്രിയേറ്റീവ് ടൂളുകളാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നത്. 2019 ൽ പുറത്തിറക്കിയ ഗൂഗിൾ ഫോട്ടോസ് അപ്ലിക്കേഷനിൽ ഇതിനോടകം തന്നെ നിരവധി അപ്ഡേറ്റുകൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗൂഗിൾ വൺ വരിക്കാർ, പിക്സൽ ഫോൺ ഉപയോക്താക്കൾ എന്നിവർക്ക് കൊളാഷുകൾ നിർമ്മിക്കുമ്പോൾ തന്നെ അതിന്റെയുള്ളിൽ പോർട്രെറ്റ് ലൈറ്റ് അല്ലെങ്കിൽ എച്ച്ഡിആർ പോലെയുള്ള അധിക എഡിറ്റിംഗ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും.
എഡിറ്റിംഗ് ഫീച്ചറുകൾക്ക് പുറമേ, ബ്രാൻഡ്- ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്ട്സ്, മ്യൂസിക്കൽ സപ്പോർട്ട് ഉള്ള മെമ്മറി ഫീച്ചർ എന്നിവർ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, മെമ്മറി ഫീച്ചറിന് 3.5 ദശലക്ഷത്തിലധികം വ്യൂവേഴ്സാണ് ഉള്ളത്. കൂടാതെ, മെമ്മറി ഫീച്ചറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പിൽ ഇൻസ്ട്രുമെന്റൽ മ്യൂസിക് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസ് മെമ്മറികൾക്ക് മെഷീൻ ലേണിംഗിന്റെ സഹായത്തോടെ സ്നിപ്പെറ്റുകൾ തിരഞ്ഞെടുക്കാനും, ട്രിം ചെയ്യാനും സാധിക്കും.
Also Read: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ
Post Your Comments