Latest NewsNewsIndia

‘കശ്മീരിൽ കേന്ദ്രസർക്കാരിന്റേത് യഥാർത്ഥ ഹിന്ദുത്വ അജണ്ട, വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് ഭജന പാടിക്കുന്നു’: മെഹബൂബ

ജമ്മു കശ്മീർ: ബി.ജെ.പി സർക്കാർ ഹിന്ദുത്വ അജണ്ടയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും സ്‌കൂളുകളിൽ ഭജന അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണവുമായി പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. ഇത് സംബന്ധിച്ച് ഒരു വീഡിയോ പങ്കുവെച്ചാണ് മെഹബൂബയുടെ വിമർശനം. അതേസമയം വസ്തുതകൾ പരിശോധിക്കാതെ മെഹബൂബ മുഫ്തി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

‘കശ്മീരിലെ ഇന്ത്യൻ സർക്കാരിന്റെ യഥാർത്ഥ ഹിന്ദുത്വ അജണ്ടയാണ്. മതനേതാക്കളെ തടവിലാക്കി, ജുമാ മസ്ജിദ് അടച്ചുപൂട്ടി,സ്‌കൂൾ കുട്ടികളോട് ഹൈന്ദവ ഗാനങ്ങൾ ആലപിക്കാൻ നിർദ്ദേശിക്കുന്നു. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിട്ടും ജമ്മുകശ്മീരിലെ ജനങ്ങൾ പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യയെ തിരഞ്ഞെടുത്തത് നമ്മുടെ മതവിശ്വാസത്തിലുള്ള അവകാശം സംരക്ഷിക്കുമെന്ന് തോന്നിയത് കൊണ്ടാണ്,’ മെഹബൂബ പറഞ്ഞു.

വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവം: ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞു

‘ബി.ജെ.പി സർക്കാർ ജനങ്ങളുടെ ഐഡന്റിറ്റി മോഷ്ടിച്ചു, ഇപ്പോൾ മതം മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. 2019 മുതൽ ജമാ മസ്ജിദ് അടച്ചിട്ടിരിക്കുകയാണ്. മത നേതാക്കളെ അവരുടെ പഴയകാല വീഡിയോകളുടെ അടിസ്ഥാനത്തിൽ ജയിലിൽ അടച്ചു. മുസ്ലീം കുട്ടികളെ സ്‌കൂളിൽ ഭജന പാടാൻ നിർബന്ധിക്കുന്നു. ഇതൊന്നും അനുവദിച്ചുകൂടാ,’ മെഹബൂബ മുഫ്തി പറഞ്ഞു.

അതേസമയം മെഹബൂബ മുഫ്തിയുടെ ആരോപണങ്ങളെല്ലാം തള്ളിയ ജമ്മുകശ്മീർ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ ഭജനകൾ പാടണമെന്ന് കുട്ടികളോട് നിർദ്ദേശിച്ചത് ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button