കോട്ടയം: കേരളം കാത്തിരുന്ന ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ ഇടനാട് സ്വദേശിക്ക്. സമ്മാനാര്‍ഹമായ ടിക്കറ്റ് കാനറ ബാങ്കിന്റെ പാലാ ശാഖയില്‍ തിങ്കളാഴ്ച ഉടമ ഏല്‍പിച്ചു. എന്നാല്‍ തന്നെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഉടമ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ടിജി 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
Read Also: ‘യുവാക്കളെ വഴിതെറ്റിക്കുന്നു’: പബ്‌ജിയും ടിക് ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ
പാലായിലെ ലോട്ടറി കച്ചവടക്കാരന്‍ ഭരണങ്ങാനം ചിറ്റിലപ്പള്ളി പാപ്പച്ചന്‍ (70) വിറ്റ ടിക്കറ്റാണിത്. പാപ്പച്ചന് വിതരണക്കാരനുള്ള കമ്മിഷന്‍ ഇനത്തില്‍ 50 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിന്ന് 5 ശതമാനം നികുതി ഈടാക്കും. പാലാ മീനാക്ഷി ലക്കി സെന്ററില്‍ നിന്ന് 60 ടിക്കറ്റാണ് പാപ്പച്ചന്‍ വാങ്ങി വില്‍പന നടത്തിയത്. 10 വര്‍ഷമായി പാപ്പച്ചന്‍ വില്‍പന നടത്തുന്നുണ്ട്. മുന്‍പ് 15 ലക്ഷം രൂപ ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്.
ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപിനായിരുന്നു. tj 750605 എന്ന നമ്പരിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പഴവങ്ങാടി ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
Post Your Comments