Latest NewsSaudi ArabiaNewsInternationalGulf

മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ

റിയാദ്: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതം നിയമം മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം,മുഖ്യമന്ത്രി ഇടപെട്ടു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മൊബൈൽ ക്യാമറ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട് ഈ അവകാശത്തെ ലംഘിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ നിയമലംഘനമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം പ്രവൃത്തികൾ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് നയിക്കാവുന്ന കുറ്റകൃത്യമാണെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കി.

Read Also: ‘എന്റെ അമ്മ തന്ന മീൻ ഞാൻ തിരിച്ച് കൊടുത്ത് വിടണം പോലും, പുച്ഛം തോന്നും ചില സമയത്ത്’: ഡയറിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button