കൊച്ചി: കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്സ്പോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക, ബിസിനസ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മെഗാ ട്രേഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. സെപ്തംബർ 22 നാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. അതേസമയം, 21 ന് രാവിലെ മന്ത്രി വി.അബ്ദുൾ റഹ്മാൻ മേളയുടെ പവലിയൻ ഉദ്ഘാടനം ചെയ്യും.
മേളയിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ്, സാന്റ മോണിക്ക, ആസ്റ്റർ മെഡിസിറ്റി എന്നിവയുടെ പങ്കാളിത്തവും ഉണ്ട്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോ സെപ്തംബർ 25 നാണ് സമാപിക്കുന്നത്. വൈവിധങ്ങളായ മുന്നൂറോളം സ്റ്റാളുകളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ, മികവിനുള്ള അവാർഡുകളുടെ വിതരണവും, പുതിയ ബിസിനസുകളും പ്രോഡക്ടുകളും ലോഡ് ചെയ്യാനുള്ള അവസരവും എക്സ്പോയിൽ ഒരുക്കുന്നുണ്ട്.
Post Your Comments