തിരുവനന്തപുരം: ഇടതുസർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. കണ്ണൂർ വിസിയുടെ പുനർ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മർദം ചെലുത്തിയെന്നും വിസി നിയമന നടപടി നിർത്തി വെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ലെന്നും, ഗവര്‍ണര്‍ വികാരജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നും ജയരാജൻ ആരോപിച്ചു. ഗവര്‍ണര്‍ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും ഇ.പി ആക്ഷേപിച്ചു.
Post Your Comments