Latest NewsNewsInternational

ഓം മുദ്ര‍, കാവിക്കൊടി, ഗണേശചിത്രം എന്നിവ ഉള്ള വീടുകള്‍ക്ക് നേരെ ആക്രമണം

ആക്രണങ്ങളെ തുടർന്ന്, സെപ്തംബര്‍ 17ന് ഹിന്ദുക്കള്‍ പ്രതിഷേധപ്രകടനം ലെയ്സെസ്റ്ററില്‍ നടത്തിയിരുന്നു.

ലണ്ടന്‍: ലണ്ടനിലെ ലെയ്സെസ്റ്ററില്‍ ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്കും അവരുടെ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം. ആഗസ്ത് 29ന് ഇന്ത്യ-പാക് ടി20 ക്രിക്കറ്റില്‍ ഇന്ത്യ വിജയച്ചതിനെ തുടര്‍ന്നായിരുന്നു സെപ്തംബര്‍ നാലിന് ആക്രമണം നടന്നതെന്ന് റിപ്പോർട്ട്.

ഓം ചിഹ്നം, കാവിക്കൊടി, ഗണേശ ചിത്രം എന്നിവ ഉണ്ടായിരുന്ന വീടുകള്‍ ആക്രമിക്കപ്പെട്ടത്. മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ലണ്ടനിലെ പാകിസ്ഥാനികളാണെന്ന് ഹിന്ദു സംഘടന ഇന്‍സൈറ്റ് യുകെ ആരോപിച്ചു.

read also: അര്‍ബുദം തടയാൻ ആര്യവേപ്പ്

ഈ ആക്രണങ്ങളെ തുടർന്ന്, സെപ്തംബര്‍ 17ന് ഹിന്ദുക്കള്‍ പ്രതിഷേധപ്രകടനം ലെയ്സെസ്റ്ററില്‍ നടത്തിയിരുന്നു. പ്രകടത്തിന് നേരെയും ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ ഒരു വെള്ളക്കാര്‍ ആക്രമിച്ചു തകര്‍ക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ ഗണേശ വിഗ്രഹം കണ്ടതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button